മയ്യിൽ ബമ്മാണാച്ചേരിയിൽ സ്ഫോടക വസ്തു കണ്ടെത്തി



സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ബമ്മണാച്ചേരിയിൽ വീടിൻ്റെ പിന്നിലാണ് കാഴ്ചയിൽ നാടൻ ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്. മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നും ബോംബ്‌ സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി സ്ഫോടക വസ്തു കസ്റ്റഡിയിൽ എടുത്തു. സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ ഐ പിഎസ്, ഫോറൻസിക്ക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചു


Comments

Popular posts from this blog