ഐസ് ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി;ആറാം ക്ലാസുകാരന് ദാരുണാന്ത്യം



കോഴിക്കോട്:ഛര്‍ദിയെത്തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു. അരിക്കുളം കോറോത്ത്മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് (12)മരിച്ചത്.ചങ്ങരോത്ത് എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി യാണ്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യആശുപത്രിയിലായിരുന്നുമരണം.ഭക്ഷ്യവിഷബാധയാണോ എന്ന് സംശയം.


ഞായറാഴ്ച വൈകീട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു. പിന്നീട്ഛര്‍ദ്ദിഅനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലുംചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ചഅസ്വസ്ഥതകള്‍വര്‍ധിച്ചു.ഇതേതുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.


കൊയിലാണ്ടിപൊലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിള്‍ ഇവര്‍ ശേഖരിച്ചു. ഐസ്‌ക്രീം വിറ്റകടതാല്‍ക്കാലികമായി അടച്ച് സീല്‍ ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി. മരണകാരണം ഐസ്‌ക്രീംകഴിച്ചതാണെന്ന്തീര്‍ത്ത്പറയാന്‍ കഴിയില്ലെന്നുംപോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ കാരണംവ്യക്തമാകുകയുള്ളൂവെന്നുംമെഡിക്കല്‍ ഓഫിസര്‍അറിയിച്ചു.


Comments

Popular posts from this blog