കെ.എം. ഷാജിക്ക് ആശ്വാസം; കോഴക്കേസിൽ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി



കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദാക്കി. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രി ക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി  കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കായിയാണ്   കെ എം ഷാജി ഹൈകോടതിയെ സമീപിച്ചത്.


അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്‍റില്‍  നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി.വിജിലൻസ് എസ് പി  കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു.എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങുകയായിരുന്നു

Comments

Popular posts from this blog