കളിയ്ക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം


കളിയ്ക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി വിഘ്‌നേഷാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്. കുഞ്ഞിന്റെ മാതാവ് കുറച്ചുകാലം മുന്‍പ് അന്തരിച്ചിരുന്നു. കുഞ്ഞിനെ മുത്തശ്ശിയാണ് നോക്കി വന്നിരുന്നത്. കുഞ്ഞ് കളിയ്ക്കുന്നതിനിടെ വീട്ടുകാര്‍ അല്‍പ സമയം മാറിയപ്പോഴേക്കും കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേക്ക് വീണു പോകുകയായിരുന്നു.

കുഞ്ഞിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


Comments

Popular posts from this blog