നാട്ടിൽ പോകാൻ വിമാനത്തിലിരിക്കെ ഹൃദയാഘാതം; കണ്ണൂർ സ്വദേശിയായ മലയാളി മരിച്ചു
റിയാദ്: നാട്ടിലേക്ക് പോകാനായി റിയാദ് വിമാനത്താവളത്തിലെത്തി വിമാനത്തിൽ കയറിയിരിക്കുേമ്പാൾ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെ 11.30-ഓടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ് (54) ആണ് മരിച്ചത്.
ബോർഡിങ് പാസെടുത്തും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയും വിമാനത്തിൽ കയറി പറന്നുയരുന്നതും കാത്തിരിക്കുേമ്പാൾ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ വിമാനത്താവളത്തിലെ ഡോക്ടർമാരെത്തി പരിശോധിച്ചു. പ്രാഥമികശുശ്രൂഷക്ക് ശേഷം തൊട്ടടുത്തുള്ള കിങ്
അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചതായി അവിടെ വെച്ച് സ്ഥിരീകരിച്ചു.

Comments
Post a Comment