കോൺഗ്രസിലെ പ്രമുഖർക്കായി ചൂണ്ടയിട്ട് ബി.ജെ.പി.



തിരുവനന്തപുരം : അനിൽ ആന്റണിയെ പാളയത്തിലെത്തിച്ചതിനു പിന്നാലെ കേരളത്തിലെ കോൺഗ്രസിൽനിന്ന് പ്രമുഖരെ ചൂണ്ടയിൽ കുരുക്കാൻ ബി.ജെ.പി.യുടെ നീക്കം.

വൈകാതെത്തന്നെ കോൺഗ്രസിലെ ഒരു പ്രമുഖൻകൂടി തങ്ങൾക്കൊപ്പമെത്തുമെന്ന് നേതാക്കൾ ആവർത്തിക്കുന്നു.


ക്രൈസ്തവരെ ഒപ്പംനിർത്താൻ ശ്രമംതുടരുന്ന ബി.ജെ.പി.ക്ക് അനിൽ ആന്റണിയുടെ കൂടുമാറ്റം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അനിൽ ആന്റണിക്ക് അനുയായികളുണ്ടോ എന്നതല്ല 

പ്രധാനമെന്നു പറയുന്ന ബി.ജെ.പി., രാജ്യത്തെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനെ പുറത്തുചാടിക്കാൻ കഴിഞ്ഞതിലാണ് ആഹ്ലാദിക്കുന്നത്.


മറ്റുമുന്നണികളിലുള്ള ചെറുകക്ഷികളെയും നേതാക്കളെയും അടർത്തിയെടുത്ത് ദേശീയ ജനാധിപത്യസഖ്യം ശക്തിപ്പെടുത്തുമെന്ന് കാലങ്ങളായി നേതാക്കൾ പറയുന്നുണ്ടായിരുന്നു.കോൺഗ്രസിൽനിന്നുൾപ്പെടെ, ബി.ജെ.പി.യിലെത്തിയ ഏതാനും നേതാക്കളാകളാകട്ടെ അനുയായികളാൽ സമ്പന്നരും ആളെക്കൂട്ടാൻ ശേഷിയുള്ളവരുമായിരുന്നില്ല.

Comments

Popular posts from this blog