കാണാതായ ഒരു വയസുള്ള കുഞ്ഞിനെ കണ്ടെത്തി മയ്യിൽ പോലീസ് 



മയ്യിൽ: വിഷുദിനത്തിൽ അമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒരു വയസുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കടന്നവരെ കണ്ടെത്തി മയ്യിൽ പോലീസ്. മയ്യിൽ- കണ്ടക്കൈ റോഡ് കവലയിലും താമസിക്കുന്ന മൈസൂരുവിൽ നിന്ന് മീൻ പിടിക്കാൻ എത്തിയ നാടോടി കുടുംബത്തിലെ കുഞ്ഞിനെ ആണ് പുലർച്ചെ കാണാതായത്.


കമല, ഇവരുടെ അമ്മ ആർ രാധ എന്നിവരാണ് മയ്യിൽ പോലീസ്‌ സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് എസ്.ഐ പി കെ സുരേഷ് ബാബു നടത്തിയ അന്വേഷണത്തിൽ പിതാവിന്റെ കുടുംബക്കാരാണ് കുഞ്ഞിന്റെ തട്ടിയെടുത്തതെന്ന് മനസ്സിലായി. ശനിയാഴ്ച രാവിലെ ആറോടെ കൂട്ടുപുഴക്ക് സമീപം കൈക്കുഞ്ഞുമായി മധ്യവയസ്കനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടേക്ക് പാഞ്ഞു. മുത്തച്ഛനാണ് കുഞ്ഞുമായി കടന്നതെന്ന് മനസ്സിലായി. ഇവരെ പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച് കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു. സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ ശ്രീയേഷ്, സി.പി.ഒ കെ മുഹമ്മദ് ഫായിസ് എന്നിവരും ഉണ്ടായിരുന്നു.




Comments

Popular posts from this blog