വിദ്വേഷ പ്രസംഗം: കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍



അഹമ്മദാബാദ്| വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് തീവ്ര വലതുപക്ഷ നേതാവായ കാജല്‍ ഹിന്ദുസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന ടൗണില്‍ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഗിര്‍ സോമനാഥ് പൊലീസ് കാജലിനെതിരെ കേസെടുത്തിരുന്നു. അതു മുതല്‍ അവര്‍ ഒളിവിലായിരുന്നു. ഒടുവില്‍ കാജല്‍ ഹിന്ദുസ്ഥാനി ഞായറാഴ്ച ഉന ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഇപ്പോള്‍ കാജല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മാര്‍ച്ച് 30ന് ഹിന്ദു വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച രാമനവമി ആഘോഷത്തിനിടെ ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കാജലിനെതിരെയുള്ള കേസ്.

കാജലിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു.



Comments

Popular posts from this blog