മണി എക്‌സ്‌ചേഞ്ചുകൾ 2,000 രൂപ നോട്ട് സ്വീകരിക്കുന്നില്ല; ഹാജിമാർ കൈവശം വെക്കരുതെന്ന് നിർദ്ദേശം
റിയാദ്: സർക്കാർ പിൻവലിച്ച 2,000 രൂപ നോട്ട് ഹാജിമാര്‍ കൊണ്ടു വരരുതെന്ന് മുന്നറിയിപ്പ്. സര്‍ക്കാര്‍ പിന്‍വലിച്ചതോടെ 2000 രൂപ നോട്ടിന് പകരമായി സഊദി റിയാല്‍ നല്‍കുന്നത് പല മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തിവെച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. .
തീര്‍ഥാടനത്തിനെത്തുമ്പോഴുള്ള ചിലവുകള്‍ക്കായി സഊദിയിൽ മാറാനായി പലരും ഇന്ത്യന്‍ രൂപ കൈയില്‍ വെക്കാറുണ്ട്. എന്നാല്‍, ഇന്ത്യൻ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ 2,000 രൂപ നോട്ടിന് പകരമായി സഊദി റിയാല്‍ നല്‍കുന്നത് പല മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തിവെച്ചതായാണ് വിവരം. സെപ്റ്റംബര്‍ 30 വരെ 2,000 രൂപക്ക് പ്രാബല്യമുണ്ടെങ്കിലും ഗൾഫിലെ മണി എക്‌സ്‌ചേഞ്ചുകളും ഇത് സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ 2,000 രൂപ നോട്ടുമായി എത്തിയാല്‍ ഹജ് തീര്‍ഥാടകര്‍ക്ക് അത് സഊദി റിയാലായി മാറ്റിയെടുക്കാൻ സാധിക്കില്ല. ഇക്കാര്യം തീര്‍ഥാടകരും അവരെ കൊണ്ടുവരുന്നവരും ശ്രദ്ധിക്കണമെന്ന് സാമൂഹ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു....

Comments
Post a Comment