മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി



ന്യൂഡല്‍ഹി: മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. പരാതിക്കാരൻ ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു നടപടി. മത ചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ഹരജി. ഹരജി തള്ളിയ സുപ്രിം കോടതി പരാതിക്കാരന്  ഹൈക്കോടതിയെ സമീപിക്കാം എന്നും അറിയിച്ചു.


ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല.എന്നാല്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട് അതുകൊണ്ട്  ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്,ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹാരജികാരൻ ആവിശ്യപെട്ടത്

Comments

Popular posts from this blog