അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണു; മലയാളി ബാലന് റിയാദില്‍ ദാരുണാന്ത്യം



റിയാദ് : മലയാളി ബാലൻ റിയാദിൽ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8) മരിച്ചത്. ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണാണ് ദാരുണ മരണം.


സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് റിയാദിലെത്തിയതായിരുന്നു സകരിയ്യയുടെ കുടുംബം. താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്.


സിവില്‍ ഡിഫന്‍സ് യൂണീറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments

Popular posts from this blog