കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റ്: ശാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി










കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡണ്ടായ കെ കെ മുഹമ്മദ് ഷാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സമസ്ത കാന്തപുരം വിഭാഗം നേതാവായ ഷാഫിയുടെ സഅദിയുടെതടക്കം നാലുപേരുടെ നോമിനേഷനാണ് തള്ളിയത്. ബിജെപി പിന്തുണയോടെയാണ് ഇവര്‍ കഴിഞ്ഞ തവണ പ്രസിഡണ്ടായത്എന്ന ആരോപണം ഉണ്ടായിരുന്നു .

കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുസ്ലീങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവും സുപ്രധാന മന്ത്രി സ്ഥാനങ്ങളും നല്‍കണമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി ആവശ്യപ്പെട്ടിരുന്നു. ഇതു വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

സർക്കാർ നോമിനികളുടെ നാമനിർദേശമാണ് കേന്ദ്ര വഖഫ് നിയമത്തിലെ 20ാം വകുപ്പ് 
പ്രകാരം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയത്. പകരം മറ്റു നാലു പേരെ വൈകാതെ നാമനിർദേശം ചെയ്യും. ഇതോടെ വഖഫ് ബോർഡിൽ കോൺഗ്രസ് അനുകൂല അംഗങ്ങൾക്ക് 
ഭൂരിപക്ഷം ലഭിക്കുകയും ചെയർമാൻ പദവി ലഭിക്കുകയും ചെയ്യും.വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്‍ലിം 
ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്ന ഷാഫി സഅദി കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന  ആസിഫ് അലി ഷെയ്ക്ക് ഹുസൈനെയാണ് പരാജയപ്പെടുത്തിയിരുന്നത്.

Comments

Popular posts from this blog