ഷാജൻ സ്കറിയക്കെതിരെ മാനനഷ്ടകേസുമായി ചാണ്ടി ഉമ്മൻ
കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിനും നടത്തിപ്പുകാരനായ ഷാജൻ സ്കറിയ എന്നയാൾക്കുമെതിരെ മാനനഷ്ട കേസ് നൽകി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. തുടർച്ചയായി പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകിയതിലാണ് കേസ് കൊടുത്തത്. ഫേസ്ബുക്കിലൂടെയാണ് കേസ് നൽകിയ വിവരം ചാണ്ടി ഉമ്മൻ അറിയിച്ചത്. മാനഷ്ട കേസിൽ അയച്ച നോട്ടീസും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ പൃഥ്വിരാജും ഷാജൻ സ്കറിയക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി അടച്ചുവെന്നും "പ്രൊപഗാൻഡ" സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത മറുനാടൻ മലയാളി എന്ന പേരിലുള്ള യൂ ട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ്. ആ ചാനലിനെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Comments
Post a Comment