സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണു മൂന്ന് വയസ്സുകാരൻ മരിച്ചു.




പരിയാരം : വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരൻ മരിച്ചു തമീം ബഷീർ ആണ് മരിച്ചത്.


 കൂടെയുണ്ടായിരുന്ന അഹമ്മദ് ഫാരിസ് (3) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



 ആശുപത്രിയിൽ പ്രവേശിച്ച കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.


 ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം


 കോരൻ പീടികയിൽ താമസക്കാരനായ തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവർ പി സി ബഷീറിന്റെ മകൻ ആണ് തമീം ബഷീർ.


ഉമ്മ : ജസീന.


സഹോദരങ്ങൾ : റാഫിയ, റിയാൻ, മുഹമ്മദ്.


 നിർമ്മാണം നടന്നുവരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു.


 കുട്ടികൾ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഈ കുഴിയിൽ വീഴുകയായിരുന്നു.

Comments

Popular posts from this blog