കോളേജ് അധ്യാപകനെ വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി



മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ കോളേജ് അധ്യാപകനെ വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടി.കെ. വിനീഷി (32) നെയാണ് വടകരയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


 ഉളിയില്‍ ഐഡിയല്‍ കോളജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ്, കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതരായ ടി.കെ ബിന്ദുവിന്റെയും ബാബുവിന്റെയും മകനാണ്. സഹോദരന്‍: വിജീഷ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.






Comments

Popular posts from this blog