കണ്ണൂരിൽ, ഓട്ടോറിക്ഷയിൽ എത്തിയ ആൾ വീട്ടിലേക്ക് കയറി യുവതിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു, കേസ്



കണ്ണൂർ: തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം.തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒരാൾ ആക്രമണം നടത്തിയത്. ഓട്ടോറിക്ഷയിലെത്തിയ ആൾ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതായാണ് വിവരം. ഭർതൃമതിയായ യുവതിയുടെ ഇരു കൈകളിലും ആണ് ബ്ലേഡ് കൊണ്ട് മുറിച്ചത്. ഷിമിയെ തലശ്ശേരി  സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആക്രമണം നടത്തിയെന്നാണ് മൊഴി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog