പ്രണയം ഉപേക്ഷിക്കാന്‍ 'കേരള സ്റ്റോറി' കാണിച്ചു; മുസ്‍ലിം യുവാവിനൊപ്പം ഒളിച്ചോടി പെണ്‍കുട്ടി
ഭോപാൽ: പ്രണയം ഉപേക്ഷിക്കാൻ ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂർ വിവാദ സിനിമ ‘കേരള സ്റ്റോറി’ കാണിക്കാന്‍ കൊണ്ടുപോയ യുവതി മുസ്‌ലിം യുവാവിനൊപ്പപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. നഴ്സിങ് വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരി അയല്‍വാസിയായ യൂസഫുമായി പ്രണയത്തിലായിരുന്നു. ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പ്രജ്ഞ ശ്രമിച്ചിരുന്നു. പ്രണയത്തില്‍നിന് പിന്മാറ്റാൻ പെണ്‍കുട്ടിയെ ഇവര്‍ 'കേരള സ്റ്റോറി' കാണിക്കുകയും ചെയ്തു
സിനിമ കണ്ടാൽ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറുമെന്നായിരുന്നു മാതാപിതാക്കളുടെയും പ്രജ്ഞ സിങ്ങിന്റെയും പ്രതീക്ഷ. എന്നാല്‍, മേയ് 30ന് വീട്ടുകാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിന് മുമ്പ് പെൺകുട്ടി യൂസഫിനൊപ്പം ഒളിച്ചോടി. വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും പെണ്‍കുട്ടി കൊണ്ടുപോയതായി മാതാപിതാക്കൾ ഭോപ്പാലിലെ കമല നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
യൂസഫ് തങ്ങളുടെ മകളെ വശീകരിച്ചെന്നും അവളുടെ പേരിൽ ബാങ്ക് വായ്പയെടുക്കുകകയും അത് തിരിച്ചടക്കാൻ അവളെ നിർബന്ധിക്കുകയും ചെയ്തിരുന്നെന്നും പരാതിയിൽ ആരോപിച്ചു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും യൂസഫിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

Comments
Post a Comment