ചാലോട് നിയന്ത്രണംവിട്ട ചരക്ക് ലോറി ബസിനും ബൈക്കിലുമിടിച്ചു; മൂന്ന് പേർക്ക് പരിക്ക്




ചാലോട്: ചാലോട് കവലയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ബസിനും ബൈക്കിനും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പാലക്കാട് നിന്ന് ടൈൽ പൊടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് വന്ന ലോറി ഒരു ബൈക്കിലും കണ്ണൂർ ഇരിട്ടി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ പിറകിലും ഇടിക്കുക ആയിരുന്നു.


ബൈക്ക് യാത്രക്കാരനായ കുറ്റ്യാട്ടൂരിലെ അജിത് നമ്പൂതിരിക്കും നിയന്ത്രണം വിട്ട ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ കുടുക്കി മൊട്ടയിലെ മോഹനനും പരിക്കേറ്റു. ബസിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ക്ലീനർ ഇരിട്ടിയിലെ സബീഷിനും പരിക്കേറ്റു. ഇവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കവലയിൽ കൂടുതൽ വാഹനങ്ങൾ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. മട്ടന്നൂർ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

Comments

Popular posts from this blog