ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി
കൊച്ചി: മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എൽ.എ കൊടുത്ത കേസിലാണ് നടപടി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി.
ഷാജന്റെ മുൻകൂർ ജാമ്യ ഹരജി വെള്ളിയാഴ്ചയിലേക്ക് മാറ്റി.‘മറുനാടൻ മലയാളി’ ഓൺലൈൻ പോർട്ടല്‍ നിരന്തരമായി തനിക്കെതിരെ വ്യക്ത്യാധിക്ഷേപം നടത്തുകയും വ്യാജവാർത്ത ചമക്കുകയും ചെയ്യുന്നെന്നായിരുന്നു പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതി.

Comments
Post a Comment