കുളത്തിൽ കുളിക്കവേ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു



പാപ്പിനിശേരി (കണ്ണൂർ)∙ കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന 

അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തിൽ കുളിക്കവേയായിരുന്നു അപകടം.


മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരന്നു.

കീച്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു രംഗീത്...

Comments

Popular posts from this blog