ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു
പയ്യന്നൂർ: ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കടയാണ് ഇന്നലെ രാത്രിയോടെ ഒരു സംഘം നാട്ടുകാര്‍ തകർത്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഉള്ളവർക്ക് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു.
നേരത്തെ നഗരസഭയും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കൾ പിടിച്ച് എടുക്കുകയും പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഇവിടെ നിന്ന് വീണ്ടും ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് കടയുടെ നേരെ ആക്രമണം ഉണ്ടായത്.

Comments
Post a Comment