ഇരിട്ടി പുന്നാട് സ്വദേശിനിയായ പ്രവാസി ബാലിക ഖത്തറില്‍ നിര്യാതയായി
ദോഹ: പ്രവാസി മലയാളി ബാലിക ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിനിയായ ഹുദ ഷൗഖിയയാണ് ദോഹയില്‍ മരിച്ചത്. ഒമ്പത് വയസ്സായിരുന്നു.
ഖത്തര്‍ ഐസിഎഫ് അസീസിയ സെന്‍ട്രല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗമായ ഷൗക്കത്തലി പുന്നാടിന്റെയും റംഷീമയുടെയും മകളാണ്. ഏതാനും നാളുകളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരങ്ങള്‍: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ

Comments
Post a Comment