പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ
കണ്ണൂർ: മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസ് ആണ് രക്ഷപ്പെട്ടത്. സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ കണ്ണ് വെട്ടിച്ചു അജ്നാസ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടതറിഞ്ഞ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്ന് വേളം വായനശാലക്ക് അടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതിയായിരുന്നു അജ്നാസ്.

Comments
Post a Comment