കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരണപ്പെട്ടു
എടക്കാട്: നീന്തൽകുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി നിര്യാതനായി. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ എടക്കാട്ട് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തൽ പരിശീലിച്ചു കൊണ്ടിരിക്കേ അപകടം സംഭവിക്കുകയായിരുന്നു. ആദ്യം ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. സിറാജിന്റെയും ഷെമീമയുടെയും മകനാണ്. കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ദിയാന, അഹമദ്, ഹാല.

Comments
Post a Comment