കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
ആലപ്പുഴ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയാണു കൊല്ലപ്പെട്ടത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. സംഭവത്തില്‍ നാളെ ഉച്ചയ്ക്ക് 2 മുതല്‍ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ കഴുത്തിനും കൈക്കും വെട്ടേറ്റു. കഴുത്തിനെറ്റ വെട്ടാണ് മരണകാരണം.
വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. അതേസമയം ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ

Comments
Post a Comment