പർദ്ദ ധരിച്ചെത്തി മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു;  23കാരൻ കൊച്ചിയിൽ പിടിയിൽ



കൊച്ചി: പർദ്ദ ധരിച്ചെത്തി ഷോപ്പിങ് മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച യുവാവ് പിടിയിൽ. ഇൻഫോപാർക്ക് ജീവനക്കാരനായ കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ  സ്വദേശി അഭിമന്യൂ ആണ് പിടിയിലായത്.


ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ ൾ പർദ്ദ ധരിച്ചെത്തിയ ഇയാൾ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്ത് സ്ഥാപിക്കുകയായിരുന്നു. പർദ്ദ ധരിച്ച് സംശയാസ്പദമായി ഒരാൾ ചുറ്റിത്തിരിയുന്നത് കണ്ട് സുരക്ഷാ ജീവനക്കാർ പരിശോധന നടത്തി. ഇതോടെയാണ് ഇയാൾ പുരുഷനാണെന്നുള്ള വിവരം തിരിച്ചറിയുന്നത്.


പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് മൊബൈൽ ക്യാമറ ശുചിമുറിയിൽ സ്ഥാപിച്ച വിവരം ഇയാൾ പുറത്തുപറഞ്ഞത്. പിന്നാലെ ഫോൺ പോലീസ് പിടിച്ചെടുത്തു.  പരിശോധനയിൽ ഇയാൾ സ്ത്രീകളുടെ നിരവധി ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. ഇയാൾ ഇൻഫോപാർക്കിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവന്കരനാണ് 


Comments

Popular posts from this blog