കണ്ണൂരിലെ ചില ഭാഗങ്ങളിൽ 300 പവനോളം പണയത്തിനെടുത്ത് അജ്ഞാത സംഘം മുങ്ങി
വൻതോതിൽ സ്വർണം പണയത്തിനെടുക്കുന്ന അജ്ഞാത സംഘം പ്രവർത്തിക്കുന്നതായുള്ള പൊലീസിന്റെ കണ്ടെത്തലിനെതുടർന്ന് അന്വേഷണം ആരംഭിച്ചു. പേരാവൂർ, കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ് മേഖലകളിൽ നിന്ന് മാത്രമായി മുന്നൂറ് പവനിലധികം സ്വർണം ഈ ഇടപാടിലൂടെ സംഘം വാങ്ങിയതായാണ് കണ്ടെത്തിയത്. എന്നാൽ, മൂവായിരം പവന്റെ ഇടപാടുകളെങ്കിലും നടത്തി എന്നാണ് പൊലീസ് പ്രാഥമിക നിഗമനം. ...
തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ചംഗ സംഘമാണെന്നാണു തട്ടിപ്പിനു പിന്നിലെന്നാണു പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. എന്നാൽ, പ്രാദേശിക ഇടനിലക്കാരെ ഒഴികെ മറ്റാരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ആരും രേഖാമൂലം പരാതി നൽകിയിട്ടുമില്ല. സ്വർണപ്പണയത്തിനു ബാങ്കുകളിൽനിന്നു ലഭിക്കുന്നതിനേക്കാൾ കൂടിയ തുക ലഭിക്കും എന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പലരും ഒരു വർഷം മുൻപ് സംഘത്തിന് സ്വർണം നൽകിയത്. മാർക്കറ്റ് വിലയേക്കാൾ 5000 രൂപ മാത്രം കുറച്ചുള്ള തുക ലഭിക്കും.
പലിശ നൽകേണ്ടതുമില്ല. സ്വർണം നൽകുന്നവർക്ക് വെള്ളക്കടലാസിൽ തൂക്കം മാത്രം രേഖപ്പെടുത്തിക്കൊടുക്കും. ഒരു വർഷം കഴിയുമ്പോൾ വാങ്ങിയ തുക സംഘത്തിന് തിരികെക്കൊടുത്താൽ പണയം വച്ച സ്വർണത്തിന്റെ തൂക്കത്തിന്
തുല്യമായ സ്വർണം ചില പ്രത്യേക ജ്വല്ലറികളിൽ നിന്ന് വാങ്ങാൻ കഴിയും എന്നായിരുന്നു വാഗ്ദാനം...
മാർക്കറ്റിൽ സ്വർണവില വർധിച്ചതോടെ പലരും തുക തിരികെ നൽകി സ്വർണം ആവശ്യപ്പെട്ടു. ചിലർക്ക് സ്വർണം
തിരികെ കിട്ടിയെങ്കിലും ഭൂരിപക്ഷം പേർക്കും സ്വർണം കിട്ടിയില്ല. സംഘം അപ്രത്യക്ഷമാകുകയും ചെയ്തു.

Comments
Post a Comment