തലശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് ഓഫീസ് അടിച്ചു തകർത്തു
കണ്ണൂർ: തലശ്ശേരി മാടപ്പീടികയിൽ യുവാക്കളുടെ പരാക്രമം. എക്സ്സൈസ് ഓഫീസ് അടിച്ചു തകർത്തു. കഞ്ചാവ് കേസിൽ എക്സൈസ് സംഘം പിടികൂടിയ പ്രതികളാണ് കസ്റ്റഡിയിൽ നിൽക്കെ ഓഫീസിനകത്ത് അക്രമം അഴിച്ചു വിട്ടത്. പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ, ധർമ്മടം സ്വദേശി ഖലീൽ എന്നിവരാണ് അക്രമം നടത്തിയ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഓഫീസിനകത്തെ മേശകളും കസേരകളും ഇരുവരും ചേർന്ന് തല്ലിപ്പൊട്ടിച്ചു. ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് 40 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇരുവർക്കുമെതിരെ കഞ്ചാവ് കേസിന് പുറമെ പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Comments
Post a Comment