ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഷാർജ: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്.
ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം.
മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
_____________________
*🔰⭕️12/08/2023*
_____________________
𝗦𝗛𝗢𝗥𝗧 𝗡𝗘𝗪𝗦 𝗞𝗔𝗡𝗡𝗨𝗥
-----------------------------
*വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ....*
👇👇👇
https://chat.whatsapp.com/De5L1ulD5hgImqg92TrVfr

Comments
Post a Comment