പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി;
ചക്കരക്കൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസുകാരൻ വിജിലൻസ് പിടിയിൽ
ചക്കരക്കൽ: പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസുകാരൻ വിജിലൻസ് പിടിയിൽ. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ കെ.വി.ഉമർ ഫാറുക്കിനെയാണ് വിജിലൻസ് പിടികൂടിയത്.
വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ തുടർന്നായിരുന്നു വിജിലൻസ് നീക്കം.
പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി ചക്കരക്കൽ സ്വദേശിയിൽ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിന് പരാതി കൊടുക്കുകയായിരുന്നു. തുടർന്ന് ഞായർ പകൽ രണ്ടു മണിയോട് കൂടി ചക്കരക്കൽ ഗവ:ആശുപത്രിക്ക് മുൻവശം വച്ച് ഫിനോഫ്ത്തലിൽ പുരട്ടിയ രണ്ടു 500 രൂപയുടെ നോട്ട് കൈമാറുമ്പോൾ വിജിലൻ മ്പ് കൈയോടെ പിടികൂടുകയായിരിന്നു. നടപടി ക്രമങ്ങൾ പൂർത്തികരിച്ച് 7മണിയോടെ അറസ്റ്റ് രേഖപെടുത്തി.
ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, സി.ഐമാരായ പി ആർ മനോജ്, വിനോദ്, അജിത്ത് കുമാർ, എസ് ഐ ഗിരിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉമർ ഫാറുക്കിനെ പിടികൂടിയത്.

Comments
Post a Comment