ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വിണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

             

           


                   

                                                                    


*തലശ്ശേരി:* പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം R1-5 ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു.

പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്.


ബൈക്ക് ഓടിച്ചിരുന്ന യദുകുഷ്ണന് പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു അപകടം. ഉടനെ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വാഹനം കലുങ്കിൽ ഇടിച്ചപ്പോൾ നാല് മീറ്ററോളം മുകളിലേക്ക് ഉയർന്ന് സമീപത്തുള്ള തെങ്ങിന് തട്ടി വീഴുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മികച്ച കബിഡി പ്ലേയർ ആയിരുന്നു അനഹർഷ്. സ്വർണ കപ്പ് നേടിയ വേറ്റുമൽ കുഞ്ഞാലി മരക്കാർ സ്പോർട്സ് ക്ലബ്ബ് ടീം അംഗമാണ്.


പൊന്നാരം വിട്ടിൽ മനോജിന്റെയും വിജിതയുടെയും മകനാണ്.

സഹോദരങ്ങൾ: ആദർശ്. അർജുൻ.


Comments

Popular posts from this blog