മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ച് പോസ്റ്റിട്ടതിന് പൊലീസ് കേസെടുത്ത വൈദികന്‍ ആത്മഹത്യ ചെയ്ത നിലയില്‍





മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാര്‍ സഭാ വൈദികന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗര്‍ഹക്കോട്ടയിലെ സെന്റ് അല്‍ഫോന്‍സാ അക്കാദമിയിലെ മാനേജര്‍ ഫാ. അനില്‍ ഫ്രാന്‍സിസാണ് മരിച്ചത്.

ഒരു മാസം മുന്‍പാണ് ഫാ.അനില്‍ ഫ്രാന്‍സിസ് മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. പിന്നാലെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെ വൈദികന്‍ മാനസിക പിരിമുറുക്കത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നുവെന്ന് രൂപത പ്രതിനിധികള്‍ ആരോപിച്ചു

പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 13ന് സാഗറിലെ ബിഷപ്പ് ഹൗസില്‍ എത്തിയ ഫാ.അനിലിനെ കാണാതായി. പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.


Comments

Popular posts from this blog