പെട്രോളുമായി ട്രെയിനിൽ കയറിയ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ: കുപ്പിയിൽ പെട്രോളുമായി ട്രെയിനിൽ കയറിയ യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. കാസർകോട് ഉദിനൂർ സ്വദേശി മുഹമ്മദ് ഷെരീഫിനെ ആണ് കണ്ണൂർ ആർ പി എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി അറസ്റ്റ് ചെയ്തത്.
ആലുവയിൽ നിന്ന് നേത്രാവതി എക്സ്പ്രസിൽ കയറിയ യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യാത്രക്കാരിയാണ് വിവരം ആർ പി എഫിനെ അറിയിച്ചത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്.

Comments
Post a Comment