ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് നവംബര്‍ 26 ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍

സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി




കണ്ണൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മറ്റി 26 - ന് ഞായര്‍ വൈകു: 4 മണി മുതല്‍ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന വിപുലമായ ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍  അറിയിച്ചു.


 'വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.  സ്ത്രീകളടക്കം ആയിരങ്ങള്‍ക്ക് സമ്മേളനം വീക്ഷിക്കാനുള്ള വിശാലമായ പന്തല്‍ മൈതാനിയില്‍ ഒരുങ്ങി. 


കുടുംബം  നേരിടുന്ന വെല്ലുവിളികള്‍ അപഗ്രഥിച്ച് പരിഹാരം നിര്‍ദ്ദേശിക്കുക, ലഹരി, ലെംഗിക വൈകൃതങ്ങള്‍, മാതാപിതാക്കളുടെ ഒറ്റപ്പെടല്‍, കുടുംബ ശൈഥില്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക്

അടിസ്ഥാന പരിഹാരങ്ങള്‍ ബോധ്യപ്പെടുത്തലാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം. പിതാവ്, മാതാവ്, മക്കള്‍, ഇണകള്‍ വയോധികര്‍ തുടങ്ങിയ എല്ലാവരും കുടുംബം എന്ന സ്ഥാപനത്തെ സംരക്ഷിക്കാന്‍ നിര്‍വഹിക്കേണ്ട കടമകള്‍ സംബന്ധിച്ച പ്രായോഗിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. 


സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അശ്റഫ് സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.


വിശ്വാസ വിശുദ്ധിയിലൂടെ മാത്രമേ അടിസ്ഥാന പരിഹാരം സാധ്യമാകൂ എന്ന് സമ്മേളനം ബോധ്യപ്പെടുത്തും.


പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിന്‍ സലീം, സി.പി സലീം, ശിഹാബ് എടക്കര, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ് കെ. താജുദ്ദീന്‍ സ്വലാഹി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ.പി. ഹുസൈന്‍ കുഞ്ഞി സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ. അബ്ദുല്ലാ ഫാസില്‍, ട്രഷറര്‍ കെ. കെ. അശ്റഫ്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്‍റ് റാഷിദ് സ്വലാഹി, വിസ്ഡം സ്റ്റുഡന്‍റ്സ് ജില്ലാ പ്രസിഡന്‍റ് അബ്ബാസ് ഹാമിദ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.


സമ്മേളനത്തിന്‍റെ ഭാഗമായി പയ്യന്നൂര്‍, പഴയങ്ങാടി, വളപട്ടണം, കണ്ണൂര്‍, ഇരിക്കൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍ മണ്ഡലങ്ങളില്‍ മണ്ഡലം-ശാഖ പ്രചാരണ സംഗമങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, സൗഹൃദഹസ്തം, സന്ദേശ ദിനങ്ങള്‍ തുടങ്ങിയ വ്യത്യസ്ഥങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മേളന നഗരിയിലേക്ക് ശാഖാ കേന്ദ്രങ്ങളില്‍ നിന്ന് വാഹനങ്ങള്‍ പുറപ്പെടും.


സമ്മേളനത്തോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്മേളന നഗരിയില്‍ പുസ്തകമേള സംഘടിപ്പിക്കും.


വിസ്ഡം ജില്ലാ സെക്രട്ടറി കെ. അബ്ദുല്ലാ ഫാസില്‍, ട്രഷറര്‍ കെ.കെ. അശ്‌റഫ്, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ അസീസ്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി, ജോയിന്റ് സെക്രട്ടറി എ.സി. ശിഹാബുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



Comments

Popular posts from this blog