സഹകരണ ബാങ്കില്‍ കടബാധ്യത'; കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു




കണ്ണൂര്‍: കണ്ണൂർ കണിച്ചാറിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ഈ മാസം 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌ ആയിരുന്നു ആൽബർട്ട്.


Comments

Popular posts from this blog