ഹമാസിനെ പുകഴ്ത്തി ഇസ്രായേലി ബന്ദിയുടെ കത്ത്
ഗസയില്‍ വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഇസ്രായേലി തടവുകാരിയുടെ കത്ത് വൈറലാവുന്നു. തന്നോടും തന്റെ മകളോടും
തടവിലാക്കപ്പെട്ടവരോടും കാണിച്ച ദയയ്ക്കും മാനുഷ്യത്വപരമായ പെരുമാറ്റത്തിനും ഹമാസിന് നന്ദി പറഞ്ഞാണ് കത്തെഴുതിയിട്ടുള്ളത്.
ആറുവയസ്സുള്ള മകള്‍ എമിലിയെയും തന്നെയും അനുഗമിക്കുകയും സംരക്ഷിക്കുകയും ചെയ്ത അല്‍ഖസ്സാം ബ്രിഗേഡ് പോരാളികളുടെ പെരുമാറ്റത്തെ പ്രശംസിക്കുന്ന കത്ത് ഹീബ്രു ഭാഷയിലാണ് എഴുതിയിട്ടുള്ളത്..
👇👇👇✍️👇👇👇
കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങളെ അനുഗമിച്ച പടയാളികളോട്, നാളെ നമ്മൾ തമ്മിൽ പിരിയുമെന്ന് തോന്നുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങൾക്ക് നന്ദി പറയട്ടെ.. എന്റെ മകൾ എമിലിയയോട് നിങ്ങൾ കാണിച്ച കളങ്കമില്ലാത്ത സ്നേഹത്തിന്, മനുഷ്യത്വത്തിന് എന്റെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നുള്ള നന്ദി..
നിങ്ങൾ അവൾക്ക് ഞങ്ങൾ മാതാപിതാക്കളെപ്പോലെതന്നെയായിരുന്നു, നിങ്ങൾ അവളെ നിങ്ങളുടെ മകളെപ്പോലെ കണ്ടൂ.. നിങ്ങളെല്ലാവരും അവളുടെ കൂട്ടുകാരായി, അവൾ ഒറ്റപ്പെട്ടു എന്ന തോന്നലിലേക്ക് അവൾ വഴുതിവീഴാൻ ഒരിക്കലും നിങ്ങൾ അവളെ അനുവദിച്ചില്ല,
നിങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമല്ല, യഥാർത്ഥ, നല്ല സ്നേഹിതരും കൂടിയാണ്.. നന്ദി.. നന്ദി..
നിങ്ങൾ അവൾക്കായി ചെലവഴിച്ച മണിക്കൂറുകൾക്ക് നന്ദി..
അവളോട് ക്ഷമയോടെ പെരുമാറിയതിനും മധുരപലഹാരങ്ങളും, പഴങ്ങളും അധികമില്ലെങ്കിൽപ്പോലും അവിടെ ഉണ്ടായിരുന്നതെല്ലാം കൊണ്ട് അവളുടെ മേൽ ചൊരിഞ്ഞതിനും നന്ദി..
കുട്ടികൾ അടിമത്വത്തിലായിരിക്കരുത് എന്ന നിങ്ങളുടെ നിലപാടിന് ഒരായിരം നന്ദി..
നിങ്ങൾക്കും ഞങ്ങൾക്കുമിടയിൽ വഴിയിൽ കണ്ടുമുട്ടിയ മറ്റ് നല്ല എല്ലാ മനുഷ്യർക്കും നന്ദി..
എന്റെ മകൾ, ഞങ്ങൾ നിങ്ങളോടൊപ്പമുള്ള നീണ്ട ദിവസങ്ങളിൽ, ഗാസയിലെ ഒരു രാജ്ഞിയായി അവൾ സ്വയം കരുതി... അവളുടെ സന്തോഷം കാരണം അവളാണ് ലോകത്തിന്റെ കേന്ദ്രമെന്ന് അവൾ ഇപ്പോഴും കരുതുന്നു.. സാധാരണ അനുയായികൾ മുതൽ നേതാക്കൾ വരെ, അവളോട് ദയയും അനുകമ്പയും കാണിക്കാത്ത ഒരാളെ പോലും ഞങ്ങൾ നിങ്ങൾക്കിടയിൽ കണ്ടുമുട്ടിയില്ല..
ഞാൻ എന്നെന്നേക്കുമായി നിങ്ങളോടുള്ള നന്ദിയുടെ തടവുകാരിയായിരിക്കും, കാരണം എൻ്റെ മകൾ എന്നെന്നേക്കുമുള്ള മാനസിക വേദനയോടെയല്ലാതെ ഇവിടെ നിന്ന് നിങ്ങളെ പിരിഞ്ഞുപോകില്ല.. അവൾ ഒരിക്കലും നിങ്ങളെ മറക്കുമെന്നും ഞാൻ കരുതുന്നില്ല.. നിങ്ങൾ സ്വയം നേരിടുന്ന അതിവിഷമകരമായ സാഹചര്യങ്ങൾക്കിടയിലും നിങ്ങൾ കാണിച്ച ദയക്ക്, ദയയോടെയുള്ള നിങ്ങളുടെ പ്രവൃത്തികൾക്ക് ഞൻ നിങ്ങളോട് എങ്ങിനെ നന്ദി പറയും..!!
ഇവിടെ ഗാസയിൽ നിങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസകരമായ നഷ്ടങ്ങളുടെ ഈ ലോകത്തുനിന്നും എന്നും നമുക്ക് നല്ല സുഹൃത്തുക്കളാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു.. നിങ്ങൾക്ക് ആരോഗ്യവും ക്ഷേമവും ഞാൻ നേരുന്നു... നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും കൂടി ആരോഗ്യവും സ്നേഹവും നേരാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ നന്ദി, വളരെ വളരെ നന്ദി..
എന്ന്,
ഡാനിയലും എമിലിയയും..

Comments
Post a Comment