കുട്ടികൾ ശത്രുത തീർക്കാൻ നഞ്ചക്ക് ആയുധമാക്കുന്നു; ആർഡിഎക്സ് സിനിമ പ്രചോദനമെന്ന് പൊലീസ്




കൊച്ചി നഗരത്തിൽ കുട്ടികൾ തമ്മിലുള്ള അക്രമത്തിൽ നഞ്ചക്ക് പ്രധാന ആയുധമാകുന്നുവെന്ന് പൊലീസ്. ആർഡിഎക്സ് സിനിമ ഇറങ്ങിയശേഷമാണ് ഈ മാറ്റമെന്നും പൊലീസ് വ്യക്തമാക്കി.
നഞ്ചക്ക് ഉപയോഗിച്ചുള്ള അക്രമത്തിൽ ഏൽക്കുന്നത് മാരകമായ പരുക്കാണെന്നും പൊലീസ് പറയുന്നു.

യുവാക്കൾ ശത്രുത തീർക്കാൻ നഞ്ചക്ക് ഉപയോഗിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്. പരിശീലനം ലഭിക്കാത്തവർ നഞ്ചക്ക് ഉപയോഗിച്ചാൽ സ്വയം പരുക്കേൽക്കാനും സാധ്യതയുണ്ട്.
വിഷയത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദേശിച്ചു.

Comments

Popular posts from this blog