അയണ്‍ ഡോം ഹാക്ക് ചെയ്ത ഫലസ്തീനിയന്‍ ഹാക്കറെ മലേഷ്യയില്‍ വെച്ച് പിടികൂടി മൊസാദ്; മോചിപ്പിച്ച് തുര്‍ക്കി




ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദില്‍ നിന്നും ഫലസ്തീനി ഹാക്കറെ മോചിപ്പിച്ച് തുര്‍ക്കി ദേശീയാന്വേഷണ ഏജന്‍സി. 2015ലും 2016ലും ഇസ്‌റാഈലിന്റെ അയണ്‍ഹോം ഹാക്ക് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി കുപ്രസിദ്ധിയാര്‍ജ്ജിച്ച ഹാക്കറായ ഒമറിനെയാണ് അവധി 
ആഘോഷിക്കാനെത്തിയ വേളയില്‍ മലേഷ്യയില്‍ വെച്ച് മൊസാദ് പിടികൂടിയത്. അയണ്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി അല്‍ ഖസാം ബ്രിഗേഡിനെ സഹായിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായിരുന്നു ഒമര്‍. ഗാസയിലെ ഇസ്‌ലാമിക് 
യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ ബിരുദം നേടിയ ഒമര്‍ ഇസ്‌റാഈലിന്റെ നോട്ടുപ്പുള്ളിയായതോടെ തുര്‍ക്കിയിലേക്ക് കടക്കുകയായിരുന്നു. ചോദ്യം ചെയ്യലിനെന്ന വ്യാജേന ഒമറിനെ തെല്‍ അവീവിലേക്ക് കടത്താന്‍ മൊസാദിന് പദ്ധതിയുണ്ടെന്നറിഞ്ഞ 
എംഐടി ഇതിനെക്കുറിച്ച് ഒമറിന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ എന്നോണം യുവാവിന്റെ ഫോണില്‍ ഒരു ട്രാക്കിംഗ് സോഫ്റ്റ്‌വെയറും എംഐടി ഇന്‍സ്റ്റാള്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് 
ഒമറിനെ മൊസാദ് പിടികൂടി. അയണ്‍ ഡോം ഹാക്ക് ചെയ്തിനെ കുറിച്ചും മറ്റുമുള്ള ചോദ്യം ചെയ്യലിന് പുറമെ ഇദ്ദേഹത്തെ ക്രൂരമായ പീഡനങ്ങള്‍ക്കുമിരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.


ഒമറിനെ കാണാതായതിന് പിന്നാലെ തന്നെ എംഐടി മലേഷ്യന്‍ അധികൃതരെ ബന്ധപ്പെടുകയും ഒമറിന്റെ ഫോണിലെ ട്രാക്കിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മൊസാദിന്റെ ഒളിസങ്കേതം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ 11പേരെ മലേഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ തുര്‍ക്കിയില്‍ എംഐടിയുടെ സുരക്ഷിത കേന്ദ്രത്തിലാണ് യുവാവ്..


Comments

Popular posts from this blog