താങ്ങ്ത നാഷണൽ ചാമ്പ്യൻഷിപ്പിൽ . സായന്തിന് വെള്ളി മെഡൽ
കണ്ണൂർ : ജാർഖണ്ഡ് റാഞ്ചിയിൽ നടക്കുന്ന 29 മത് നാഷണൽ താങ്ങ്ത ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി വെള്ളി മെഡൽ ...28 വർഷത്തിനിടയിൽ മത്സരിച്ചു പരിചയമുള്ള വിവിധ സംസ്ഥാന ടീമുകളോട് ഏറ്റുമുട്ടിയാണ് ആദ്യമായി മത്സരിക്കാനെത്തിയ കേരളം മെഡൽ നേടിയത് ...
കണ്ണൂർ മാവിലായി കീഴറ സ്വദേശി എ സായന്ത്
ആണ് 62 കിലോഗ്രാം സീനിയർ വിഭാഗം ഇനത്തിൽ വെള്ളി നേടിയത്. ആദ്യമായാണ് താങ്ങ്ത ചാമ്പ്യൻഷിപ്പിൽ സായന്ത് പങ്കെടുക്കുന്നത് .കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിലെ കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ കീഴിൽ കളരി അഭ്യസിച്ച് വരികയാണ്. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കോച്ചുമായ മട്ടന്നൂർ സ്വദേശി ജീവരാജന്റെ നേതൃത്വത്തിലുള്ള കഠിന പരിശ്രമമാണ് മെഡൽ നേട്ടത്തിൽ എത്തിയത്
കീഴറയിലെ
സി അജിത് കുമാറിൻ്റെയും എ ധന്യയുടെയും മകനാണ് 19 കാരമായ സായന്ത്.

Comments
Post a Comment