കോച്ച് മാറിക്കയറി; തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടി ടി ഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി
ജനറൽ കോച്ചിൽ സ്ഥലമില്ലാത്തതിനാൽ സ്ലീപ്പർ കോച്ചിൽ കയറാൻ ശ്രമിച്ച യുവതിയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി വി കെ ഹൗസിൽ ഷരീഫയാണ് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകിയത്.
ചൊവ്വ വൈകിട്ട് ആറോടെയാണ് സംഭവം. നേത്രാവതി എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ കാലുകുത്താൻ സ്ഥലമില്ലാത്തതിനാൽ എസ് രണ്ട് സ്ലീപ്പർ കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെ ടിടിഇ തള്ളിയിട്ടുവെന്നാണ് പരാതി. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആവശ്യത്തിന് ട്രെയിനും ജനറൽ കംപാർട്ട്മെന്റുകളും ഇല്ലാത്തതിനാൽ യാത്ര ദുരിതമാണ്. തിക്കിലും തിരക്കിലും യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണണ്

Comments
Post a Comment