ബൈക്കിടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം



മലപ്പുറം കൊണ്ടോട്ടിയിൽ എടവണ്ണപാറ റോഡിൽ പരതക്കാട് ബൈക്കിടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ‌അമ്പലപുറവൻ അബദുൽ നാസറിൻ്റെ മകൾ ഇസാ എസ് വിൻ( 3) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. 

Comments

Popular posts from this blog