അനധികൃത പണമിടപാട്; ഒരാൾ പിടിയിൽ

             


                               

                                                                        


കണ്ണൂർ:ചിറക്കര പള്ളിത്താഴത്ത് പ്രവർ ത്തിക്കുന്ന  ചിട്ട് ഫണ്ട്സ്  സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ അനധികൃതമായി പണം പലിശക്ക് നൽകിയതിൻ്റെ രേഖകളും ബാങ്ക് ചെക്കുകളും ഈടായി വാങ്ങിയ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പണവും കണ്ടെടുത്തു. സംഭവത്തിൽ

തലശേരി വടക്കുംമ്പാട്  സായീശൻ (56) പിടിയിലായി. സ്ഥാപനത്തിന്റെ ലൈസൻസിൻ്റെ മറവിൽ അനധികൃത പണമിടപാട് നടത്തി വരികയായിരുന്നു. ഇയാൾക്കെതിരെ മണി ലെൻഡേഴ്‌സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തലശേരി സബ്

ഇൻസ്പെക്ടർ വി വി ദീപ്‌തി, സബ്

ഇൻസ്പെക്ടർ സുരേഷ്, എസ് സിപിഒ നിഹിൽ, സി പിഒ ഹിരൺ ശ്യാമേഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തി ലുണ്ടായിരുന്നു.


Comments

Popular posts from this blog