എംഎസ്എഫ് നേതാവ് അസ്ഹറുദ്ധീൻ പാലോട് അന്തരിച്ചു






ന്യൂഡൽഹി: ഡൽഹി എംഎസ്എഫ് നേതാവും ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥിയുമായ അസ്ഹറുദ്ധീൻ പാലോട് (അസറു) അന്തരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശിയാണ്. 24 വയസ്സായിരുന്നു.

പനി ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.


 പട്ടിശ്ശേരി മുഹമദ് ഹനീഫ, സാജിദ ദമ്പതികളുടെ മകനാണ്. ഡൽഹി എംഎസ്എഫ് ട്രഷറർ, കെ.എം.സി സി സിക്രട്ടറി, എസ്കെഎസ്എസ്എഫ് ദേശീയ കൗൺസിൽ അംഗം തുടങ്ങി നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ജൂലൈന ഹോളി ഫാമിലി ആശുപത്രിയിൽ വെച്ച് ഇന്ന് കാലത്തായിരുന്നു അന്ത്യം.നാളെ രാവിലെ 9 മണിക്ക് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Comments

Popular posts from this blog