നാട്ടിൽ നിന്ന് ഒരു നോക്ക് കാണാൻ മകൻ വിസിറ്റ് വിസയിലെത്തി; പിന്നാലെ വെൻറിലേറ്ററിലായിരുന്ന പിതാവ് മരിച്ചു




റിയാദ്: നാട്ടിൽ നിന്ന് മകൻ ഒരു നോക്ക് കാണാൻ റിയാദിലെത്തി ഏതാനും സമയത്തിനുള്ളിൽ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന പിതാവ് എന്നന്നേക്കുമായി കണ്ണടച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) ആണ് റിയാദ് എക്സിറ്റ് അഞ്ചിലെ കിങ്ഡം ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അന്ത്യം.

പിതാവ് ആശുപത്രിയിലായത് അറിഞ്ഞ് മകൻ ഷഹൽ നാട്ടിൽനിന്ന് സന്ദർശന വിസയിൽ ഞായറാഴ്ച രാവിലെ റിയാദിലെത്തിയിരുന്നു. ആശുപത്രിയിലെത്തി പിതാവിനെ കണ്ട് മകൻ റൂമിലേക്ക് മടങ്ങിയശേഷമായിരുന്നു മരണം. ഹുസ്സൻ-ആയിശുമ്മ ദമ്പതികളുടെ മകനാണ് മരിച്ച മമ്മു. ഭാര്യ: സാബിറ, ഷഹലിനെ കൂടാതെ അസ്ന എന്ന മകളുമുണ്ട്. മമ്മുവിെൻറ സഹോദരൻ റഫീഖ് റിയാദിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റഫീഖിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. 

Comments

Popular posts from this blog