നപയ്യന്നൂരിൽ നാടൻ ബോംബ് പൊട്ടി നായ ചത്തു
പയ്യന്നൂരിൽ നാടൻ ബോംബു പൊട്ടി നായ ചത്തു. നായ കടിച്ചതാണ് വൻ സ്ഫോടനത്തോടെ ബോംബു പൊട്ടാൻ കാരണമെന്ന് കരുതുന്നു.
പ്രാദേശിക ആർ.എസ്.എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്ത റോഡിൽ
തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം.
സംഭവം നടന്ന ഉടൻ പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുൻപേ
നായയെ മറവു ചെയ്തിരുന്നു. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്
ചൊവ്വാഴ്ച ബോംബ് സ്ക്വാഡ് പ്രദേശത്ത് തെരച്ചിൽ നടത്തും. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് സി.പി.എം പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു

Comments
Post a Comment