വലിയ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേൽ; നിങ്ങൾ എത്താൻ വൈകി, ആ ദൗത്യം പൂർത്തിയായെന്ന് ഹമാസ്
ഗസ്സ: ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി അവകാശപ്പെട്ട് ഇസ്രായേൽ സേന. എരിസ് അതിർത്തിയിൽനിന്ന് 400 മീറ്റർ അകലെയാണ് നാലു കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന്റെ വിഡിയോ സൈന്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഹമാസ് പകർത്തിയ ദൃശ്യങ്ങൾ സൈന്യം പിടിച്ചെടുത്തതാണെന്ന് അവർ അവകാശപ്പെട്ടു. ചെറിയ വാഹനങ്ങൾക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും.
വർഷങ്ങളെടുത്ത് നിർമിച്ച തുരങ്കത്തിൽ അഴുക്കുചാലും വൈദ്യുതിയും റെയിലുമടക്കം സംവിധാനങ്ങൾ ഉണ്ട്. ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് സിൻവാറാണ് നിർമാണത്തിന് നേതൃത്വം നൽകിയതെന്ന് ഐ.ഡി.എഫ് പറഞ്ഞു. ഇസ്രായേൽ പ്രതിരോധമന്ത്രീ, ഇത് ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് കടക്കാൻ നിർമിച്ച തുരങ്കമാണെന്നും നിങ്ങൾ എത്താൻ വൈകിയെന്നും ഹമാസ് വിഡിയോ സന്ദേശത്തിൽ മറുപടി നൽകി.
*തുരങ്കത്തിലേക്ക് പോകുന്നത് അപകടമെന്ന് വിട്ടയച്ച ബന്ദികൾ*
തെൽ അവീവ്: ഹമാസിന്റെ തുരങ്കങ്ങളിലേക്ക് ഇസ്രായേൽ സൈന്യത്തെ അയക്കരുതെന്നും അത് ഏറെ അപകടം പിടിച്ചതാണെന്നും വെടിനിർത്തലിൽ ഹമാസ് വിട്ടയച്ച ബന്ദികൾ. വിട്ടയക്കപ്പെട്ട 100 ലേറെ ബന്ദികളുമായി ശനിയാഴ്ച ഇസ്രായേൽ അധികൃതർ ചർച്ച നടത്തിയിരുന്നു.
യുദ്ധത്തിനിടെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് കണ്ടെത്തിയതെന്നും ഇസ്രയേല്‍ സേന പറയുന്നു. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ മാത്രം വലിപ്പമുള്ള തുരങ്കം ഈറസ നഗരത്തിന്റെ അതിർത്തി കടന്നും പോകുന്നതായും ഇസ്രയേല്‍ സൈന്യം പറയുന്നു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് വര്‍ഷങ്ങളെടുത്താണ് തുരങ്ക നിര്‍മ്മാണം. തുരങ്കത്തിനുള്ളില്‍ റെയില്‍, വൈദ്യുതി, ഡ്രെയിനേജ്, മറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. “ഈ വലിയ തുരങ്ക സംവിധാനം നാല് കിലോമീറ്ററിലധികം (2.5 മൈൽ) ദൂരം നീളമുള്ളതാണ്. എറെസ് ക്രോസിംഗിൽ നിന്ന് 400 മീറ്റർ അകലെയാണ് ഇതിന്റെ പ്രവേശന കവാടം. എറെസ് നഗരത്തിലെ ഈ അതിര്‍ത്തി ചെക്ക്പോസ്റ്റിലൂടെയാണ് ഗാസക്കാര്‍, ആശുപത്രികളിലേക്കും ജോലികള്‍ക്കും മറ്റുമായി ഇസ്രയേലിന്റെ അതിര്‍ത്തി കടക്കുന്നത്. ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെയും സഹോദരനും ഹമാസിന്റെ ഖാൻ യൂനിസ് ബറ്റാലിയൻ കമാൻഡറുമായ മുഹമ്മദ് സിൻവാറിന്റെയും നേതൃത്വത്തിലുള്ള പദ്ധതിയാണ് ഗാസയിലെ തുരങ്ക സംവിധാനമെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.


Comments
Post a Comment