ചാൽ ബീച്ചിൽ രണ്ടു യുവാക്കൾ കടലിൽ അപകടത്തിൽപ്പെട്ട ഒരാൾ മരണപെട്ടു
കണ്ണൂർ : അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ കണ്ണൂർ മുണ്ടേരി സ്വദേശികളായ രണ്ടു യുവാക്കൾ കടലിൽ അപകടത്തിൽപ്പെട്ട കാഞ്ഞിരോട് കൊട്ടാണിചേരി എച്ചൂർ കോട്ടം റോഡ് സ്വദേശി മുനീസ്(24)ആണ് കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. കാഞ്ഞിരോട് തണൽ വളണ്ടിയറും സന്നദ്ധ പ്രവർത്തകനുമാണ് മരണപ്പെട്ട മുനീസ്.ഞായറാഴ്ച രാവിലെയായിരിന്നു സംഭവം. അഴീക്കൽ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ട 2 പേരെയും കണ്ണൂർ ശ്രീചന്ദ് ഹോസ്‌പിറ്റലിൽ എത്തിക്കുകയായിരുന്നു. ഖബർ അടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നിട്.

Comments
Post a Comment