മറഡോണയുടെ പ്രതിമ അനാഛാദനം ചെയ്തു

             

                               

               


                                                  



*കണ്ണൂർ* : കോർപ്പറേഷൻ ജവഹർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഫുട്ബോൾ ഇതിഹാസം ഡീ ഗോ മറഡോണയുടെ പ്രതിമ അനാഛാദനം ചെയ്തു. മറഡോണ പന്ത് തട്ടിയ ഇന്ത്യയിലെ ഏക സ്റ്റേഡിയമാണ് ജവഹർ സ്റ്റേഡിയം. ആ ഓർമയ്ക്കുവേണ്ടിയാണ് പ്രതിമ സ്ഥാപിച്ചത്. 8.5 അടി ഉയരമുള്ള സ്തൂപത്തിലാണ് എട്ടടി പൊക്കമുള്ള ഫൈബർ ഗ്ലാസിൽ തീർത്ത പ്രതിമ സ്ഥാപിച്ചത്. 150 കിലോ ഭാരമുള്ള പ്രതിമ നിർമിച്ചത് ചൊവ്വ സ്വദേശിയായ മനോജ് കുമാറാണ്. മേയർ ടി ഒ മോഹനൻ പ്രതിമ അനാഛാദനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷയായി.




Comments

Popular posts from this blog