കണ്ണൂരിൽ വാഹന അപകടത്തിൽ പരികേറ്റ വയോധികൻ മരിച്ചു 





കണ്ണൂർ : കണ്ണൂർ പഴയ ബസ്റ്റാന്റിനു സമീപം  അപകടത്തിൽ വ്യാപാരി മരിച്ചു. ചെറുകുന്നിലെ പ്രമുഖ വ്യപാരി ഹാജി മുഹമ്മദ്‌ കുഞ്ഞി സൺസ് സ്ഥാപനത്തിന്റെ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക മെമ്പറും ഭാരവാഹിയുമായഅബ്ദുൽ സലാം (70) ആണ് മരിച്ചത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് ചൊവ്വാഴ്ച വൈകുന്നേരം ബസ്സ് തട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്.  കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.  ചെറുകുന്നിലെ പൗര പ്രമുഖനായ  പരേതരായ പി.വി മുഹമ്മദ്‌ കുഞ്ഞിഹാജിയുടെയും അലീമയുടയും മകനാണ്. ഭാര്യ: റഹമത്ത് (ചെറുകുന്ന്). മക്കൾ : സുഫൈറ, സൽമ, സബിദ. മരുമക്കൾ: ഷാഹുൽ (ദുബൈ),  അമീർ (അദ്ധ്യാപകൻ, ഹയർ സെക്കണ്ടറി ചെറുകന്ന് ബോയ്സ് സ്കൂൾ), ഫസൽ റഹ്മാൻ.  സഹോദരങ്ങൾ:  കെ.പി അബ്ദുൽ കലാം.(പഴയങ്ങാടി), ഡോക്ടർ കെ. പി അബ്ദുൽ ഗഫൂർ (ചക്കരക്കൽ),  അബ്ദുൽ സത്താർ (വ്യപാരി, ചെറുകുന്ന്), അബ്ദുൽ നാസർ, അബ്ദുൽ ലത്തീഫ് (സൗദി അറേബ്യ), ആയിശ (കിച്ചേരി),  ഹഫ്സത്ത്, മാരിയത്ത്, ജുവൈരിയ്യത്ത്. (മുവരും ചെറുകുന്ന്).  ഖബറടക്കം ബുധനാഴ്ച രാത്രിയോടെ ചെറുകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Comments

Popular posts from this blog