ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്






കണ്ണൂർ : വാരത്ത് കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. 
വളപട്ടണം  സ്വദേശിയായ വരനും ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.  വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് കേസെടുത്തത്. 


Comments

Popular posts from this blog